നടുവണ്ണൂർ ഗ്രാമപ്പഞ്ചായത്തിൽ ഒഴിവ്; വിശദമായി അറിയാം


നടുവണ്ണൂർ : നടുവണ്ണൂർ ഗ്രാമപ്പഞ്ചായത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ /ക്ലാർക്ക് തസ്തിക ഒഴിവ്. നിയമന കൂടിക്കാഴ്ച ഡിസംബർ 11-ന് ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ നടക്കും.

ഉദ്യോഗാർഥികൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ ആറിനകം ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ബി.കോം, പി.ജി.ഡി.സി.എ. യോഗ്യതയുള്ളവർക്കും ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്കും മുൻഗണന ലഭിക്കും.

Description: Vacancy in Naduvannur Gram Panchayat; Know in detail