കോഴിക്കോട് മായനാട് ഗവ ആശാഭവനില്‍ ക്ലാര്‍ക്ക്-കം-അക്കൗണ്ടന്റ് തസ്തികയില്‍ ഒഴിവ്; വിശദമായി നോക്കാം


കോഴിക്കോട്: സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കോഴിക്കോട് മായനാടുള്ള ഗവ. ആശാഭവനില്‍ (സ്ത്രീ), മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴില്‍ സൈക്കോ സോഷ്യല്‍ കെയര്‍ ഹോം പ്രോജക്റ്റില്‍ ക്ലാര്‍ക്ക്-കം-അക്കൗണ്ടന്റിന്റെ (സ്ത്രീകള്‍ മാത്രം) ഒരു ഒഴിവിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു.


ഓണറേറിയം പ്രതിമാസം 7500 രൂപ. യോഗ്യത: ഡിഗ്രിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 40 വയസ്. ഇന്റര്‍വ്യൂ നവംബര്‍ രണ്ടിന് രാവിലെ 11ന് ഗവ. ആശാഭവനില്‍ (സ്ത്രീ). യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ബയോഡാറ്റയും സഹിതം രാവിലെ 10.30ന് എത്തണം. ഫോണ്‍: 0495-2358876.

Description: Vacancy for the post of Clerk-cum-Accountant in Mayanad Govt. Ashabahan, Kozhikode