Saranya KV

Total 678 Posts

ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാം; ചോമ്പാല്‍ മിനി സ്റ്റേഡിയത്തില്‍ ഓപ്പണ്‍ ജിംനേഷ്യം തുടങ്ങി

അഴിയൂര്‍: ചോമ്പാൽ മിനി സ്റ്റേഡിയത്തില്‍ ഓപ്പണ്‍ ജിനേംഷ്യം പ്രവര്‍ത്തനം തുടങ്ങി. എം.എല്‍.എ കെ.കെ രമ ഉദ്ഘാടനം ചെയ്തു. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 3ലക്ഷം രൂപ ചിലവിലാണ് ജിംനേഷ്യം പണിതത്. പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. 2ലക്ഷം രൂപ ചിലവില്‍ ജിംനേഷ്യത്തിന് മേല്‍ക്കൂര കൂടി പണിയുമെന്ന് എംഎല്‍എ അറിയിച്ചു. അനുഷ ആനന്ദസദനം, കവിത

കോഴിക്കോട് ജില്ലയില്‍ കൂടുന്നത് 132 വാര്‍ഡുകള്‍; ത്രിതല പഞ്ചായത്തുകളിലെ വാര്‍ഡ് വിഭജനം പൂര്‍ത്തിയായി

കൊയിലാണ്ടി: തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള ത്രിതല പഞ്ചായത്തുകളിലെ വാര്‍ഡ് വിഭജനം പൂര്‍ത്തിയായി. ജില്ലയില്‍ 132 വാര്‍ഡുകളാണ് കൂടിയത്. പഞ്ചായത്ത് തലത്തില്‍ 117, ബ്ലോക്ക് പഞ്ചായത്ത് 14, ജില്ലാ പഞ്ചായത്ത് ഒന്ന് എന്നിങ്ങനെയാണ് വര്‍ധന. കോടഞ്ചേരി പഞ്ചായത്ത് ഒഴികെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വാര്‍ഡുകള്‍ കൂടി. പഞ്ചായത്തുകളിലെ 1343 വാര്‍ഡുകളില്‍ 688 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളില്‍ 183 ല്‍

വ്യാജരേഖയുണ്ടാക്കി പതിനാറുകാരിയെ 40കാരൻ വിവാഹം കഴിച്ചു; വടകര പുതിയാപ്പ് സ്വദേശിയായ നവവരനും ഇടനിലക്കാരനും അറസ്റ്റിൽ

മാനന്തവാടി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വ്യാജരേഖയുണ്ടാക്കി വിവാഹം കഴിച്ച നവവരനും വിവാഹം കഴിപ്പിക്കാന്‍ ഇടനില നിന്നയാളും അറസ്റ്റില്‍. പെൺകുട്ടിയെ വിവാഹം ചെയ്ത വടകര പുതിയാപ്പ് കുയ്യടിയിൽ വീട്ടിൽ കെ. സുജിത്ത് (40), ഇടനിലക്കാരൻ പൊഴുതന അച്ചൂരാനം കാടംകോട്ടിൽ വീട്ടിൽ കെ.സി. സുനിൽകുമാർ (36) എന്നിവരാണ് അറസ്റ്റിലായത്‌. മാനന്തവാടി സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡി.വൈ.എസ്.പി എം.എം അബ്ദുൾ കരീമിന്റെ

നാളെ മുതല്‍ മുചുകുന്ന് ഭാഗത്തേക്ക് അല്പം വളഞ്ഞ് പോകേണ്ടിവരും: കൊയിലാണ്ടി ആനക്കുളം റെയില്‍വേ ഗേറ്റ് രണ്ടുദിവസം അടച്ചിടും

കൊയിലാണ്ടി: ആനക്കുളം-മുചുകുന്ന് റോഡിലെ റെയില്‍വേ ഗേറ്റ് നാളെ മുതല്‍ അടച്ചിടും. രണ്ടുദിവസത്തേക്കാണ് ഗേറ്റ് അടച്ചിടുന്നത്. നാളെ രാവിലെ എട്ടുമണിക്ക് ഗേറ്റ് അടക്കും. സെപ്റ്റംബര്‍ 12ന് വൈകുന്നേരം ആറുമണിവരെ ഗേറ്റ് അടച്ചിടുമെന്നാണ് റെയില്‍വേ അധികൃതര്‍ അറിയിച്ചത്. അറ്റകുറ്റപ്പണികള്‍ക്കുവേണ്ടിയാണ് ഗേറ്റ് അടക്കുന്നത്. ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിടാന്‍ റെയില്‍വേ നിര്‍ദേശിച്ചിട്ടുണ്ട്. Description: The Anakulam railway gate will be

തണ്ണീർപന്തലിൽ മുളക് പൊടി എറിഞ്ഞ് വ്യാപാരിയെ അക്രമിച്ച്‌ പണം കവർന്ന സംഭവം; പ്രതി അറസ്റ്റില്‍

നാദാപുരം: തണ്ണീർപന്തലില്‍ മുളക് പൊടി എറിഞ്ഞ് വ്യാപാരിയെ അക്രമിച്ച്‌ പണം കവർന്ന കേസില്‍ പ്രതി അറസ്റ്റില്‍. തണ്ണീർപന്തൽ സ്വദേശി കപ്പള്ളി താഴെ രാംജിത്തിനെയാണ് (27) നാദാപുരം എസ്ഐ അനീഷ് വടക്കേടത്ത് അറസ്റ്റ് ചെയ്തത്. നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. തണ്ണീർ പന്തലിലെ ടി.ടി ഫ്രൂട്ട് സ്റ്റാള്‍ ഉടമ താവോടിത്താഴെ ഇബ്രാഹിം (53)

തുല്യ തൊഴിലിന് തുല്യ വേതനം, തൊഴിൽമേഖലയിൽ സത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തണം; രാഷ്ട്രീയ മഹിളാ ജനതാദൾ വടകര മണ്ഡലം കമ്മിറ്റി

വടകര: കേരളത്തിലെ എല്ലാ തൊഴിൽ മേഖലയിലും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും എല്ലാ തൊഴിലിടങ്ങളിലും സുരക്ഷിതമായി ജോലി ചെയ്യാൻ സാഹചര്യമൊരുക്കണമെന്നും രാഷ്ട്രീയ മഹിളാ ജനതാദൾ വടകര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സ്ത്രീകള്‍ പല തൊഴിലിടങ്ങളിലും പലതരം പീഡനങ്ങൾ അനുഭവിക്കുകയാണ്. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനോ ഇരിക്കാൻ പോലുമോ സൗകര്യങ്ങൾ നൽകാത്ത തൊഴിലിടങ്ങൾക്കെതിരെ നിയമ നടപടി

ബസ് നിയന്ത്രണം വിട്ട് ഇടിച്ചു; കൊയിലാണ്ടി കോതമംഗലം വിഷ്ണുക്ഷേത്രത്തിന്റെ കവാടം തകര്‍ന്നു

കൊയിലാണ്ടി: ബസിടിച്ച് കോതമംഗലം വിഷ്ണു ക്ഷേത്രത്തിന്റെ കവാടം തകര്‍ന്നു. താമരശ്ശേരി ഭാഗത്തുനിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന കെ.എല്‍ 56 എം 6234 എന്ന നമ്പറിലുള്ള ബസ് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. ക്ഷേത്രത്തിന്റെ ഗേറ്റും സമീപത്തെ സ്തൂപവും മതിലും തകര്‍ന്നിട്ടുണ്ട്. Description: The bus went out of

ഓർക്കാട്ടേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ നിയമനം; അറിയാം വിശദമായി

വടകര: ഓർക്കാട്ടേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അസിസ്റ്റന്റ് സർജൻ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അംഗീകൃത യോഗ്യതയുള്ളവരിൽനിന്ന്‌ അപേക്ഷ ക്ഷണിക്കുന്നു. ഉദ്യോഗാർഥികൾ പി.എസ്.സി. നിഷ്‌കർഷിക്കുന്ന യോഗ്യതതെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം സെപ്റ്റംബർ 13ന് 10 മണിക്ക് അഭിമുഖത്തിന് ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു Description: Doctor Appointment in Orkkatteri Social Health Centre

വില്യാപ്പള്ളി കൊളത്തൂർ മാവുള്ളതിൽ കണ്ണൻ അന്തരിച്ചു

വില്യാപ്പള്ളി: കൊളത്തൂർ മാവുള്ളതിൽ കണ്ണൻ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: നാരായണി. മക്കൾ: സുരേഷ്, സുമ, ശ്രീജ. മരുമക്കൾ: രാജൻ, കവിത, നാരായണൻ, മിനി. സഹോദരങ്ങൾ: കേളപ്പൻ, പൊക്കി, ചീരു, പരേതനായ കണാരൻ. Description: Vilyapally Kolathur Mavullathil kannan passed away

മഴ വീണ്ടും ശക്തമാകുന്നു; കോഴിക്കോട് അടക്കം ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിന് സാധ്യതയെന്നും കാലാവസ്ഥാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. കോഴിക്കോട് ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്

error: Content is protected !!