കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, ഫാർമസിസ്റ്റ് ഒഴിവ്; വിശദമായി അറിയാം
വടകര: അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം. സായാഹ്ന ഒപി പ്രോജക്ടിൽ ഡോക്ടർ (ഒന്ന്), ഫാർമസിസ്റ്റ് (ഒന്ന്) ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്.
കൂടിക്കാഴ്ച നാളെ രാവിലെ യഥാക്രമം 10 നും 11.30 നും മെഡിക്കൽ ഓഫിസർ മുൻപാകെ നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
