കെ എ പി ആറാം ബറ്റാലിയനിൽ പാചകക്കാരുടെ ഒഴിവ്; അഭിമുഖം വളയം കല്ലുനിരയിൽ
വളയം: കെ എ പി ആറാം ബറ്റാലിയനിൽ, ‘കുക്ക്’ തസ്തികയിൽ 2 ക്യാമ്പ് ഫോളോവർമാരെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്കാണ് നിയമനം. പ്രതിമാസവേതനം പരമാവധി 18,225/- രൂപയാണ്.
നാളെ ( 27.03.2025) രാവിലെ 11.00 മണിക്ക്, വളയം പഞ്ചായത്തിലെ കല്ലുനിര എന്ന സ്ഥലത്തെ കെ എ പി ആറാം ബറ്റാലിയൻ ഓഫീസിൽ വെച്ച് പ്രായോഗിക പരീക്ഷയും അഭിമുഖവും നടക്കും. താല്പര്യമുള്ളവർ അപേക്ഷ, ആധാർകാർഡ്, ബാങ്ക് അക്കൌണ്ട്, പാസ്ബുക്ക് എന്നിവ സഹിതം സെലക്ഷൻ ബോർഡ് അംഗങ്ങൾ മുമ്പാകെ നേരിട്ട് ഹാജരായി അഭിമുഖത്തിലും പ്രായോഗിക പരീക്ഷയിലും പങ്കെടുക്കേണ്ടതാണ്.
