പ്രവാസിയായിരുന്ന പേരാമ്പ്ര വാളൂരില്‍ തൈക്കണ്ടി പി.നാസര്‍ അന്തരിച്ചു
പേരാമ്പ്ര: വാളൂരില്‍ തൈക്കണ്ടി പി.നാസര്‍ അന്തരിച്ചു. നാല്‍പ്പത്തൊന്‍പത് വയസ്സായിരുന്നു. കായണ്ണ വലിയ ജുമാ മസ്ജിദ് സെക്രട്ടറിയും ദീര്‍ഘ കാലം പ്രവാസിയും, സാമൂഹ്യ ജീവ കാരുണ്യ സേവനത്തില്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയുമാണ്.
ഗ്ലോബല്‍ യൂണിറ്റി ഓഫ് കായണ്ണ എന്ന പ്രവാസി കൂട്ടായ്മയില്‍ ഒട്ടേറെ പാവപ്പെട്ടകുടുംബങ്ങള്‍ക്ക് സഹായം ലഭിക്കുന്നതിന് വേണ്ടിയും പ്രവര്‍ത്തിച്ചു.
പരേതരായ പറമ്പത്ത് കുഞ്ഞ്യേതിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ സുഹറ. മക്കള്‍: ഡോ. ജുമാന ഹസീന്‍, നസീം നുജൂമ്. മരുമകന്‍: റിയാസ് സ്വാലിഹ്. സഹോദരങ്ങള്‍. നഫീസ, സുബൈദ, ബഷീര്‍, ശിഹാബ്.