വളയം എടിയേരിക്കണ്ടി ഉസ്മാൻഹാജി സലാലയിൽ അന്തരിച്ചു


നാദാപുരം : വളയം കുയ്തേരിയിലെ പുതിയോട്ടിൽ എടിയേരിക്കണ്ടി ഉസ്മാൻ ഹാജി സലാലയിൽ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. 50 വർഷത്തോളമായി സലാലയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

ഭാര്യ: ആസ്യ
മക്കൾ: സൽമാൻ, ഷാജഹാൻ, ഫാത്തിമ
ഖബറടക്കം ഇന്ന് വൈകീട്ട് സലാലയിൽ നടക്കുമെന്ന് കുടുംബം അറിയിച്ചു.
നാട്ടിലെ മയ്യിത്ത് നിസ്കാരം ഇന്ന് ശനി ഇശാഅ് നമസ്കാരത്തിന് ശേഷം കുയ്തേരി ജുമാ മസ്ജിദിൽ നടക്കും