ഊരാളുങ്കൽ സൊസൈറ്റി ‘കോപ് ഡേ പുരസ്കാരം 2024’ ഏറ്റുവാങ്ങി


വടകര: സഹകരണ മന്ത്രിയുടെ പ്രത്യേക പുരസ്ക്കാരമായ ‘കോപ് ഡേ പുരസ്ക്കാരം 2024’ ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഏറ്റുവാങ്ങി. കോട്ടയത്ത് നടന്ന അന്താരാഷ്ട്ര സഹകരണ ദിനാഘോഷ വേദിയി സഹകരണമന്ത്രി വി.എൻ. വാസവനില്‍നിന്ന് സൊസൈറ്റിയുടെ ജനറല്‍ മാനേജർ കെ.പി. ഷാബുവും ഡെപ്യൂട്ടി ജനറല്‍ മാനേജർ കെ.പി. ജിനീഷും ചേർന്നാണ് പുരസ്ക്കാരം ഏറ്റുവാങ്ങിയത്.

ഒരുലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. മാതൃക പ്രവർത്തനങ്ങള്‍ നടത്തിയതിനാണ് നാലു നോമിനേഷനുകളില്‍ നിന്ന് ഊരാളുങ്കല്‍ സൊസൈറ്റിയെ തെരഞ്ഞെടുത്തത്.

ഏഷ്യ- പസഫിക് സഹകരണമന്ത്രിമാരുടെ ഉച്ചകോടിയിലേക്കു ക്ഷണിക്കപ്പെട്ട ഏക ഇന്ത്യൻ സംസ്ഥാനം കേരളമായിരുന്നെന്നും ഉച്ചകോടിയില്‍ താൻ മാതൃകകളായി ഉയർത്തിക്കാട്ടിയത് ഊരാളുങ്കല്‍ സൊസൈറ്റിയെയും കേരള ബാങ്കിനെയും ആയിരുന്നെന്നും മന്ത്രി വി.എൻ വാസവൻ പറഞ്ഞു.