അശാസ്ത്രീയമായ റോഡ് നിർമ്മാണം; അടക്കാതെരു, പരവന്തല ഭാഗങ്ങളിലുണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരം കാണണമെന്ന് വടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി
വടകര: അടക്കാതെരു, പരവന്തല റോഡിന്റെ ഭാഗത്ത് ദിവസേനയുണ്ടാകുന്ന അപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് വടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി. ഹൈവേ വികസനത്തിന്റെ ഭാഗമായി റോഡുകളുടെ ശോചനീയാവസ്ഥവും വാഹനങ്ങളുടെ അനിയന്ത്രിതമായ മത്സര ഓട്ടവും ഈ ഭാഗങ്ങളിൽ ദിവസേന അപകടങ്ങൾക്ക് ഇടയാക്കുകയാണ്.
പരവന്തല, അടക്കാതെരു ഭാഗത്തുള്ള ആളുകൾക്ക് പഴയ സ്റ്റാൻഡ് ഭാഗത്തേക്ക് സുഗമമായ യാത്ര സൗകര്യം ഒരുക്കിക്കൊടുക്കാൻ വേണ്ടി ആ ഭാഗത്ത് ഒരു ട്രാഫിക് പോലീസിനെ നിയമിക്കണമെന്നും വടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് വികെ പ്രേമൻ യോഗം ഉദ്ഘാടനം ചെയ്തു. ഷംസു കല്ലിങ്കൽ അധ്യക്ഷത വഹിച്ചു.
പി. എസ്. രഞ്ജിത്ത്,കുമാർ, നടക്കൽ വിശ്വൻ, ശശി പുറങ്കര, ഫൈസൽ തങ്ങൾ, വി.കെ. ഭാസ്കരൻ, ടി.പി.ശ്രീലേഷ്,എം. രാജൻ,എം.വേണുഗോപാൽ,ബിജുൽ ആയാടത്തിൽ, കെ.വി. രാജൻ, സോമൻ. പി,അസീസ് എന്നിവർ സംസാരിച്ചു.