ഉള്ളിയേരി കക്കഞ്ചേരി വട്ടലില്‍ കരുണാകര കുറുപ്പ് അന്തരിച്ചു


ഉള്ളിയേരി: കക്കഞ്ചേരിയിലെ വട്ടലില്‍ കരുണാകര കുറുപ്പ് അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു. തിരുവനന്തപുരത്ത് പൊതുവിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ അക്കൗണ്ട്സ് ഓഫീസറായിരുന്നു. പരേതനായ അപ്പു നായരുടെയും നാരായണി അമ്മയുടെയും മകനാണ്.

ഭാര്യ: മീനാക്ഷി (റിട്ട സീനിയര്‍ ടീച്ചര്‍ ജി.എല്‍.പി സ്‌ക്കൂള്‍ കക്കഞ്ചേരി).

മകന്‍: ഷാജി വി (സ്റ്റാഫ് ഗവ.എസ്.എ.ആര്‍. ബി.ടി.എം കോളജ് മുചുകുന്ന് കൊയിലാണ്ടി). മരുമകള്‍: ലിജിന (കൂട്ടാലിട).

സഹോദരങ്ങള്‍: ഗംഗാധരന്‍ (കോട്ടൂര്‍) സരോജിനി, ജാനകി, പരേതനായ ഗോപാലകൃഷ്ണന്‍.