ജനകീയ സമരങ്ങളെ അടിച്ചമർത്തുന്നത് കാടത്തം; നിയമസഭാ മാർച്ച് നടത്തിയ യുവജന നേതാക്കളെ ജയിലിലടച്ചതിൽ വടകരയിൽ യു.ഡി.വൈ.എഫ് പ്രതിഷേധം
വടകര: പിണറായി സർക്കാരിൻ്റെ അഴിമതി ഭരണത്തിനെതിരെ നിയമസഭയിലേക്ക് മാർച്ച് നടത്തിയ യു.ഡി.വൈ.എഫ് നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതിഷേധം. വടകര നഗരത്തിൽ യു.ഡി.വൈ.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
യൂ.ഡി.വൈ.എഫ് നേതാക്കളായ അഫ്സൽ.പി.കെ.സി, സി.നിജിൻ, അൻസീർ പനോളി, മുഹമ്മദ് മിറാഷ്, മുനീർ പനങ്ങോട്ട്, സജിത്ത് മാരാർ, അബ്ദുൽ ഗനി.എൻ, യൂനുസ് ആവിക്കൽ, അഭിനന്ദ്.ജെ മാധവ്, ഹാരിസ്.വി.പി, സഫീർ.കെ.കെ, അനന്ദു.വി.കെ, റഹീസ് കോടഞ്ചേരി, ഇമ്രാൻ ജമീല, ബിപിൻ പുറങ്കര, അബ്ബാസ് ഒഞ്ചിയം എന്നിവർ നേതൃത്വം നൽകി.
Summary: Suppressing popular struggles is a quagmire; UDYF protests in Vadakara over jailing of youth leaders who took out assembly march