വാശിയേറിയ പോരാട്ടം; ചെറുവണ്ണൂര്‍ ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ നൂറു ശതമാനം വിജയ പ്രതീക്ഷയുമായി യു.ഡി.എഫ്, 2010ലെ വികസന തുടര്‍ച്ച ലക്ഷ്യം
ചെറുവണ്ണൂര്‍: തിരഞ്ഞെടുപ്പു നടക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പ്രചാരണം കൊഴുപ്പിച്ച് യു.ഡി.എഫ്. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ കക്കറമുക്കില്‍ ശക്തമായ പ്രചാരണ പരിപാടികളാണ് ദിവസവും യു.ഡി.എഫി ന്റെ നേതൃത്വത്തില്‍ നടത്തി വരുന്നത്.
വാഡില്‍ 2010-2015ല്‍ അധികാരത്തിലിരുന്ന യു.ഡി.എഫ് നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് പ്രധാന ലക്ഷ്യമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.മുംതാസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. 2015നു ശേഷം വാര്‍ഡില്‍ കാര്യമായ വികസനങ്ങളൊന്നും ഉണ്ടായിട്ടില്ല. സ്ത്രീകളുടെ സുരക്ഷ മുന്‍ നിര്‍ത്തിയുള്ള പദ്ധതികള്‍, പ്രദേശത്തെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാര നടപടികള്‍ സ്വീകരിക്കല്‍ റോഡ് വികസനം എന്നിവ മുന്നോട്ടു വെക്കുന്ന മറ്റ് ആശയങ്ങളാണെന്നും കൂട്ടിച്ചേത്തു.
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പാര്‍ട്ടി നേതാക്കളായ ഷാഫി പറമ്പില്‍, കെ.മുരളീധരന്‍ എം.പി, എന്നിവരുടെ നേതൃത്വത്തില്‍ വാര്‍ഡില്‍ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചു. ഇനി വരും ദിവസങ്ങളില്‍ രമ്യാ ഹരിദാസ് എം.പി ഉള്‍പ്പെടെയുള്ള നേതാക്കളെ പങ്കെടുക്കുപ്പിച്ച് കൊണ്ട് യു.ഡി.എഫ്. പൊതുയോഗം വാര്‍ഡില്‍ വെച്ച് നടത്താന്‍ ഒരുങ്ങുകയാണെന്നും പറഞ്ഞു.
അതോടൊപ്പം മൂന്ന് ഘട്ടങ്ങളിലായി വാര്‍ഡിലെ മുഴുവന്‍ വീടുകളും കയറി പ്രചാരണം കഴിഞ്ഞതായും. പ്രദേശത്ത് കുടുംബയോഗങ്ങളും 5 വീടുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക യോഗങ്ങലും നടത്തിയതായും മുംതാസ് അറിയിച്ചു.
ലഹരി നിര്‍മാര്‍ജ്ജന സമിതി പേരാമ്പ്ര മണ്ഡലം വനിതാവിങ് പ്രസിഡന്റ്, ചെറുവണ്ണൂര്‍ ഗവ. ഹൈസ്‌കൂള്‍ പി.ടി.എ കമ്മിറ്റി അംഗം, വട്ടക്കുനി അംഗന്‍വാടി വെല്‍ഫെയര്‍ കമ്മിറ്റി മെമ്പര്‍, വനിതാ ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, ജീവകാരുണ്യ പാലിയേറ്റീവ് പ്രവര്‍ത്തനരംഗത്തെ നിറസാന്നിധ്യം എന്നിങ്ങനെ പൊതുപ്രവര്‍ത്തനരംഗത്ത് സജീവയായ മുംതാസിന്റെ വിജയത്തിലൂടെ യു.ഡി.എഫിനെ അധികാരത്തിലെത്തിച്ച് പ്രസിഡന്റ് സ്ഥാനത്ത് ഷിജിത്തിനെ നിലനിര്‍ത്തുക എന്നതാണ് തിരഞ്ഞെടുപ്പിലൂടെ യു.ഡി.എഫ് ലക്ഷ്യമിടുന്നത്.
വിജയം ഇരുപാര്‍ട്ടികള്‍ക്കും നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പ് നടക്കുന്നത് ഈ മാസം 28നാണ്. മാര്‍ച്ച് ഒന്നിന് വോട്ടെണ്ണും.
summary: UDF has intensified its campaign in Cheruvannur Kakkara Muk, where the hotly contested election is taking place