ഉയം പ്രൊജക്ട്; അഡ്മിനിസ്ട്രേറ്റീവ് കോ- ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം; ശമ്പളം 20,000 രൂപ


കോഴിക്കോട്: തെരുവില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി കോഴിക്കോട് ജില്ലാ രണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഉദയം പ്രൊജക്ടിന്റെ അഡ്മിനിസ്‌ട്രേറ്റീവ് കോ- ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: അംഗീകൃത യുണിവേഴ്‌സിറ്റികളില്‍ നിന്നുള്ള കോ-ഓപ്പറേഷനില്‍ സ്‌പെഷലൈസേഷനോട് കൂടി ബി.കോം ബിരുദം, കമ്പനി/ സൊസൈറ്റി അക്കൗണ്ട്‌സ്, മാനേജ്‌മെന്റ്, ടാക്‌സേഷന്‍, അഡ്മിനിസ്‌ട്രേഷന്‍ എന്നിവയിലുള്ള പരിജ്ഞാനത്തോടെ അക്കൗണ്ട്‌സ് ഓഫീസറായുള്ള നാല് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം, നിര്‍ധനരും നിരാലംബരും ഭവനരഹിതരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയുമായി ബന്ധപ്പെട്ട് ആറ് മാസത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം, ഇംഗ്ലീഷ് ഭാഷ അനയാസമായി എഴുതാനും സംസാരിക്കുവാനും സാധിക്കണം, ഇരുചക്രവാഹനങ്ങളും ലൈറ്റ് മോട്ടോര്‍ വാഹനങ്ങളും ഓടിക്കുന്നതിനുള്ള ലൈസന്‍സ് ഉണ്ടായിരിക്കണം. പ്രതിമാസവേതനം: 20,000 രൂപ.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും ഓരോ പകര്‍പ്പുകളും സഹിതം ജൂണ്‍ എട്ടിന് രാവിലെ 11 മണിക്ക് ചേവായൂര്‍ ഉദയം ഹോമില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍: 9207391138.