കേരള പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന പേരാമ്പ്ര ഉണ്ണികുന്നും ചാലിൽ യു.സി.ബാലകൃഷ്ണൻ അന്തരിച്ചു


പേരാമ്പ്ര: പേരാമ്പ്ര ഉണ്ണികുന്നും ചാലിൽ യു.സി.ബാലകൃഷ്ണൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.

ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്ററും പ്രമുഖ സ്‌പോർട്‌സ് ലേഖകനുമായിരുന്നു. കേരള പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായും സംസ്ഥാന അക്രഡിറ്റേഷൻ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.
അച്ഛൻ: പരേതനായ ഉണ്ണിക്കുന്നും ചാലിൽ കുഞ്ഞിക്കണ്ണക്കുറുപ്പ്
അമ്മ: പരേതരായ ലക്ഷ്‌മി അമ്മ

ഭാര്യ: ഇന്ദിര.
മക്കൾ: ബിപിൻ, ഇഷിത (അബുദാബി).
മരുമകൻ: അനുജിത്ത്‌ (അബുദാബി).
സഹോദരങ്ങൾ: മീനാക്ഷി (തെരുവത്ത് കടവ്) , വത്സല (അഞ്ചാംപീടിക ) , ശാരദ (ചാലിക്കര ), ഇന്ദിര (കാരയാട്), വസന്ത (എരവട്ടൂർ),
പുഷ്പ (പള്ളിക്കര ).