പെരുന്നാൾ ആഘോഷം; കാറിനുള്ളിൽ നിന്നും പടക്കം പൊട്ടി നാദാപുരത്ത് രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ കൈപ്പത്തി തകർന്നു
നാദാപുരം: പെരുന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ രണ്ടു പേര്‍ക്ക് പരിക്ക്. നാദാപുരത്തുണ്ടായ സംഭവത്തില്‍ കല്ലാച്ചി സ്വദേശി മുഹമ്മദ് ഷഹറാസ്, പൂവുള്ളതില്‍ റഹീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കാറില്‍ യാത്ര ചെയ്യുന്നതിനിടെ പടക്കം പൊട്ടിച്ച് റോഡിലേക്ക് എറിയുന്നതിനിടെ കാറിനുള്ളിൽ നിന്ന് തന്നെ പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ കാറിനും ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. കാറിൻ്റെ ഗ്ലാസുകൾ സ്ഫോടനത്തിൽ തകർന്നു. ഞായറാഴ്ച രാത്രി ഏഴിന് പേരോട് – ഈയ്യങ്കോട് റോഡിൽ വെച്ചായിരുന്നു അപകടം നടന്നത്.

ഷഹറാസിന്‍റെ വലതു കൈക്ക് ഗുരുതരമായി പരിക്കുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കല്ലാച്ചി പോലീസ് സ്ഥലത്ത് എത്തി തുടർ നടപടികള്‍ സ്വീകരിച്ചു.
Summary: Eid celebration; Two youths injured, one’s palm broken in Nadapuram after firecrackers explode from inside car