കൊയിലാണ്ടി മുത്താമ്പിയിൽ എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയിൽ
കൊയിലാണ്ടി: എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കൊയിലാണ്ടി മുത്താമ്പി പാലത്തിന് സമീപത്തുവെച്ചാണ് ഇവരെ പിടികൂടിയത്. കോഴിക്കോട് ജില്ലാ റൂറല്‍ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഡന്‍സാഫ് അംഗങ്ങളും കൊയിലാണ്ടി പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
നമ്പ്രത്തുകര മന്യത്തുകുറ്റിയില്‍ സിസോണ്‍ (30), മുത്താമ്പി നന്ദുവയല്‍കുനി അന്‍സില്‍ (25) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 2.34ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. റൂറല്‍ എസ്.പി. കെ.ഇ ബൈജുവിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലാണ് ഡന്‍സാഫ് സ്‌ക്വാഡ് പരിശോധന നടത്തിയത്.

സംഘത്തില്‍ ഡാന്‍സാഫ് ടീം അംഗങ്ങളായ എസ്.ഐ മനോജ് കുമാര്‍ രാമത്ത്, എ.എസ്.ഐ വി.വി.ഷാജി, വി.സി.ബിനീഷ്, സദാനന്ദന്‍ വള്ളില്‍, കെ.ലതീഷ്, സി.പി.ഒ മാരായ ടി.എ അഖിലേഷ്, കൊയിലാണ്ടി സി.ഐ ശ്രീലാല്‍ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ എസ്.ഐ ജിതേഷ്, എ.എസ്.ഐ ബിജു വാണിയംകുളം, എസ്.സി.പി. സിനിരാജ്, പ്രവീണ്‍, വുമണ്‍ സി.പി.ഒ അനഘ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Summary: Two youths arrested with MDMA in Koyilandy Muthambi