പേരാമ്പ്രയില്‍ ബസ് യാത്രികയുടെ സ്വര്‍ണമാല മോഷ്ടിച്ചു; തമിഴ്നാട് സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍
പേരാമ്പ്ര: ബസ് യാത്രക്കാരിയുടെ സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ രണ്ട് തമിഴ്നാട് സ്വദേശികള്‍ അറസ്റ്റില്‍. ദിണ്ടിഗല്‍ പൊന്‍മാന്തറ പരമേശ്വരി (37), മുരുകേശ്വരി (35) എന്നിവരെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റുചെയ്തത്.
വ്യാഴാഴ്ച രാവിലെ കുറ്റ്യാടി-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍വെച്ചാണ് സംഭവം. വെള്ളിയൂര്‍ സ്വദേശി മുഫീദയുടെ കുഞ്ഞിന്റെ ഒരു പവന്‍ സ്വര്‍ണമാലയാണ് മോഷ്ടിച്ചത്.
ഇരുവരെയും പേരാമ്പ്ര കോടതി റിമാന്‍ഡ് ചെയ്തു.