എറണാകുളത്ത് ബൈക്കിൽ മിനിലോറിയിടിച്ചു; വടകര മണിയൂർ സ്വദേശി ഉൾപ്പടെ രണ്ട് പേർക്ക് ദാരുണാന്ത്യം


വടകര: എറണാകുളം ഏലൂർ കുറ്റിക്കാട്ടുകരയിൽ ബൈക്കിൽ മിനിലോറിയിടിച്ച് വടകര സ്വദേശി ഉൾപ്പടെ രണ്ട് പേർക്ക് ദാരുണാന്ത്യം . കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ വടകര മണിയൂരിലെ ആദിഷ് (21), ഇടുക്കി സ്വദേശിയായ രാഹുൽ രാജ്(22),എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം. ജോലി കഴിഞ്ഞ് കളമശ്ശേരിയിലെ താമസസ്ഥലത്തേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്കിൽ മിനി ലോറിയിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടതായാണ് വിവരം. ലോറിയുടെ അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന.