ചേമഞ്ചേരി കണ്ണങ്കടവില്‍ കോണ്‍ക്രീറ്റ് വീട് പൊളിച്ചു മാറ്റുന്നതിനിടയില്‍ അപകടം; രണ്ടു പേര്‍ക്ക് പരുക്ക്; ഒരാളുടെ നില അതീവ ഗുരുതരം


ചേമഞ്ചേരി: ചേമഞ്ചേരി കണ്ണങ്കടവില്‍ കോണ്‍ക്രീറ്റ് വീട് പൊളിച്ചു മാറ്റുന്നതിനിടയില്‍ അപകടം. രണ്ടു പേര്‍ക്ക് പരിക്കേറ്റു. വെങ്ങളം സ്വദേശിയായ ചീറങ്ങോട്ട് രമേശനും കാട്ടില്‍പീടിക സ്വദേശിയായ കീഴാരി താഴെ വേലായുധനുമാണ് അപകടം പറ്റിയത്.ഒരാളുടെ നില ഗുരുതരമാണ്.

ഇന്നുച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് സംഭവം. പള്ളി പറമ്പില്‍ ബിയ്യാത്തുവിന്റെ ഉടമസ്ഥതയിലുള്ള പഴയ കോണ്‍ക്രീറ്റ് വീട് പൊളിച്ചു മാറ്റുമ്പോള്‍ സ്ലാബ് ദേഹത്തു വീഴുകയായിരുന്നു.

ഉടനെ തന്നെ കൊയിലാണ്ടി അഗ്‌നിശമന സേന സംഭവ സ്ഥലത്തെത്തി, നാട്ടുകാരോടൊപ്പം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ജെ.സി.ബി യുടെ സഹായത്തോടെയാണ് സ്ലാബ് മാറ്റി ഇവരെ പുറത്തെടുത്തത്. ഉടനെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ഇരുവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നും മറ്റേയാള്‍ക്ക് സാരമായ പരിക്കുകളുണ്ടായിട്ടുണ്ടെന്നും അഗ്‌നിശമന ഉദ്യോഗസ്ഥന്‍ പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

summery: two people were injured in an accident while demolishing a concrete house at chemanchery