വടകര കരിമ്പനപ്പാലത്ത് ദേശീയ പാതയോരത്ത് നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹങ്ങൾ
വടകര: വടകര ദേശീയ പാതയിൽ നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. വടകര കരിമ്പനപ്പാലത്താണ് വാഹനത്തിൽ മൃതദേഹം കണ്ടത്തിയത്. മധ്യവയസ്കരായ രണ്ടുപേരുടെ മൃതദേഹങ്ങൾ ആണെന്നാണ് പോലീസിൻ്റെ നിഗമനം.
കഴിഞ്ഞ ദിവസം മുതൽ നിർത്തിയിട്ട വാഹനം സംശയം തോന്നിയ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ഒരാൾ കാരവൻ്റെ സ്റ്റെപ്പിലും മറ്റൊരാൾ ഉൾവശത്തുമാണ് മരിച്ചു കിടക്കുന്നത്.

വടകര പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കാരവനിലെ ഗ്യാസ് ലീക്കായതാണ് അപകട കാരണം എന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
Summary: Two dead bodies in a caravan parked on the national highway at Vadakara Karimbapanapalam