തൃശ്ശൂരില്‍ വീടിനു സമീപത്തെ വെള്ളക്കെട്ടില്‍ വീണു; രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം
തൃശൂര്‍: തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് രണ്ടര വയസ്സുകാരി മുങ്ങി മരിച്ചു. ചമ്മന്നൂര്‍ പാലക്കല്‍ വീട്ടില്‍ സനീഷ്-വിശ്വനി ദമ്പതികളുടെ മകള്‍ അതിഥിയാണ് മരിച്ചത്. വീടിനോട് ചേര്‍ന്ന ചാലിലെ വെള്ളക്കെട്ടില്‍ കുട്ടി വീഴുകയായിരുന്നു. കുട്ടിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വെള്ളിയാഴ്ച്ച രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. സനീഷ്-വിശ്വനി ദമ്പതികള്‍ക്ക് രണ്ടു മക്കളാണ്. മൂത്തമകള്‍ അടുത്ത വീട്ടിലേക്ക് കുട്ടിയെ കൊണ്ടുവിടാന്‍ പോയിരുന്നു. വെള്ളക്കെട്ടിന് അപ്പുറത്തുള്ള വീട്ടില്‍ കൊണ്ടുചെന്നാക്കി തിരിച്ചുവരികയും ചെയ്തു. എന്നാല്‍ പിന്നീട് കുട്ടിയെ കാണാത്തതിനാല്‍ തിരച്ചില്‍ നടത്തുകയായിരുന്നു. തിരച്ചിലിനൊടുവില്‍ വെള്ളക്കെട്ടില്‍ വീണുകിടക്കുന്ന കുട്ടിയെ കണ്ടെത്തുകയായിരുന്നു.
കുന്നംകുളം താലൂക്കാശുപത്രിയിലേക്ക് കുഞ്ഞിന്റെ മൃതദേഹം മാറ്റി.