കൊല്ലം പിഷാരികാവ് ദേവസ്വത്തിൻ്റെ തൃക്കാർത്തിക സംഗീത പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമർപ്പിച്ചു


കൊയിലാണ്ടി: കാർത്തിക വിളക്ക് സംഗീതോത്സവത്തിനോടനുബന്ധിച്ച്‌ കൊല്ലം പിഷാരികാവ് ദേവസ്വം ഏർപ്പെടുത്തിയ തൃക്കാർത്തിക സംഗീത പുരസ്കാരം ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമർപ്പിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാല്‍, ദേവസ്വം അസി.കമ്മീഷണർ കെ.കെ.പ്രമോദ് കുമാർ എന്നിവർ ചേർന്നാണ് പുരസ്കാരം സമർപ്പിച്ചത്.

ഗായകൻ അജയ് ഗോപാല്‍ മുഖ്യാതിഥിയായിരുന്നു. വി.പി.ഭാസ്കരൻ, കെ.ടി. സദാനന്ദൻ, പുനത്തില്‍ നാരായണൻ കുട്ടി നായർ, മുണ്ടക്കല്‍ ഉണ്ണികൃഷ്ണൻ നായർ, കീഴയില്‍ ബാലൻ, എം.ബാലകൃഷ്ണൻ, സി.ഉണ്ണിക്കൃഷ്ണണൻ, ടി.ശ്രീപുത്രൻ, പി.പി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ഡിസംബർ 6 ന് പ്രശസ്ത സംഗീതസംവിധായകൻ എം.ജയചന്ദ്രൻ ആണ് പിഷാരികാവ് തൃക്കാർത്തിക സംഗീതോത്സവം ഉദ്ഘാടനം ചെയ്തത്. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ സംഗീത പരിപാടികൾ അരങ്ങേറി.

Summary: Trikarthika music award of Kollam Pisharikav Devaswat presented to Kaitapram Damodaran Namboothiri