ഓപ്പറേറ്റർ പുറത്തുപോയി; മണ്ണുമാന്തി യന്ത്രം പ്രവർത്തിപ്പിക്കാൻ ശ്രമിച്ച വീട്ടുടമയ്ക്ക് ദാരുണാന്ത്യം


കോട്ടയം: വീട്ടിൽ പണിക്കെത്തിച്ച മണ്ണുമാന്തി യന്ത്രത്തിൽ തല കുരുങ്ങി വീട്ടുടമയ്ക്ക് ദാരുണാന്ത്യം. കരൂർ സ്വദേശി പോൾ ജോസഫാണ് മരിച്ചത്. കോട്ടയം പാലായിലാണ് സംഭവം.

വീട്ടിൽ ജോലിക്കായി എത്തിച്ച മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്റർ പുറത്തേക്ക് പോയ സമയം യന്ത്രം വീട്ടുടമ സ്വയം പ്രവർത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം . പോളിന്റെ തല യന്ത്രത്തിൽ കുരുങ്ങുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.