പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി; കുറ്റ്യാടിയില്‍ പ്രതിഷേധ ജ്വാല തെളിയിച്ച് കോൺഗ്രസ്സ്
കുറ്റ്യാടി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഭീകരവിരുദ്ധ പ്രതിജ്ഞയും, പ്രതിഷേധജ്വാലയും നടത്തി. കുറ്റ്യാടി ടൗണില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ബ്ലോക്ക് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.പി ആലിക്കുട്ടി അധ്യക്ഷത വഹിച്ചു. കെ.പി അബ്ദുൾ മജീദ്, പി.കെ സുരേഷ്, ടി സുരേഷ് ബാബു, എസ്.ജെ സജീവ്കുമാർ, സി.കെ രാമചന്ദ്രൻ, എൻ.സി കുമാരൻ, രാഹുൽ ചാലിൽ, ടി അശോകൻ ഹാഷിം നമ്പാട്ടിൽ, എ.ടി ഗീത, അനിഷ പ്രദീപ്, കെ.കെ ജിതിൻ, സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ, സി.എച്ച് മൊയ്തു, സറീന പുറ്റങ്കി, ലീബ സുനിൽ, തെരുവത്ത് കേളോത്ത് അബ്ദുല്ല, എ.കെ ഷാജു, വി.എം മഹേഷ്, കെഷാജു മാസ്റ്റർ, വി.പി അലി, സുനിൽ കൂരാറ, എൻ.പി ദിനേശൻ, കെ ശ്രീരാഗ് എന്നിവർ പ്രസംഗിച്ചു.
Description: Tributes to those killed in Pahalgam terror attack