മഴപെയ്താല്‍ പിന്നെ പെരുവണ്ണാമൂഴി- ചെമ്പനോട റൂട്ടില്‍ പോവുന്നവര്‍ ഒന്നുഭയക്കണം; എപ്പോള്‍ വേണമെങ്കിലും മുറിഞ്ഞു വീഴാവുന്ന മരങ്ങളും ഇടിഞ്ഞു വീഴാറായ മതിലും; ഭീതിയൊഴിയാതെ നാട്ടുകാര്‍


പേരാമ്പ്ര: മഴക്കാലമായാല്‍ പിന്നെ പെരുവണ്ണാമൂഴി- ചെമ്പനോടറൂട്ടില്‍ ഭീതിയോടെയാണ് വാഹനങ്ങളുടെയാത്ര. വനമേഖലയ്ക്ക് നടുവിലൂടെ റോഡ് കടന്നുപോകുന്ന ഭാഗത്ത് കാറ്റില്‍ എപ്പോള്‍ വേണമെങ്കിലും മറിഞ്ഞുവീഴുന്ന വിധത്തിലാണ് മരങ്ങളുള്ളത്. ഇത്തവണത്തെ മഴയിലും മതില്‍ കൂടുതല്‍ ഭാഗം ഇടിഞ്ഞു.

ഈ മാസം ശക്തമായ മഴയുണ്ടായ സാഹചര്യത്തില്‍ ദേശീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിനു സമീപം വനമേഖലയില്‍ നിന്ന് വന്‍മരം റോഡിലേക്ക് മറിഞ്ഞുവീണിരുന്നു. ആ സമയത്ത് വാഹനങ്ങള്‍ ഇല്ലാത്തതിനാലാണ് വലിയ അപകടം ഒഴിവായത്. ഒട്ടേറേ മരങ്ങളാണ് ഇതേസ്ഥിതിയില്‍ ഈ ഭാഗത്തുള്ളത്.

വനംവകുപ്പ് ഓഫീസിനും കൃഷിവിജ്ഞാനകേന്ദ്രത്തിനും സമീപമുള്ള ഭാഗത്താണ് അപായഭീഷണി നിലനില്‍ക്കുന്നത്. വനമേഖലയിലുള്ള സ്ഥലത്ത്മരങ്ങള്‍ മുറിച്ചു മാറ്റിയാണ് ഫോറസ്റ്റ് ഓഫീസിന് പുതിയ കെട്ടിടംനിര്‍മിച്ചതെന്നും റോഡരികില്‍ അപായഭീഷണിയുള്ള മരങ്ങള്‍ മുറിക്കാന്‍ മാത്രം നടപടിയുണ്ടാകുന്നില്ലെന്നുമാണ് പ്രദേശവാസികളുടെ പരാതി.

മണ്ണിടിച്ചിലുണ്ടാകുന്ന ഭാഗംഭിത്തി കെട്ടി സംരക്ഷിച്ചാല്‍ കുടുതല്‍ ഇടിയാതെ മരങ്ങള്‍ സംരക്ഷിക്കാമെന്നും നാട്ടുകാര്‍ചൂണ്ടിക്കാട്ടുന്നു. പൂഴിത്തോട്, ചെമ്പനോട മലയോര മേഖലയിലുംള്ളവരുടെ പ്രധാന ആശ്രയമായറോഡിലാണ് ഈ സ്ഥിതി. സ്‌കൂള്‍ബസുകളടക്കം ഒട്ടേറേ വാഹനങ്ങള്‍ ദിവസേന കടന്നുപോകുന്ന പാതയാണിത്.

summery: trees falling and walls falling on peruvannamuzhi chembanoda route pose a threat to people