പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡിൽ ഗതാഗത നിയന്ത്രണം; വാഹനങ്ങൾ പോകേണ്ടത് ഇപ്രകാരം
പേരാമ്പ്ര: പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡ് പ്രവൃത്തിയുടെ ഭാഗമായി കള്‍വെര്‍ട്ട് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഡിസംബര്‍ 15 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ പ്രസ്തുത റോഡിലൂടെ വലിയ വാഹനങ്ങള്‍ പ്രവേശിക്കുന്നത് നിരോധിച്ചതായി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പേരാമ്പ്രയില്‍ നിന്ന് വരുന്നതും തിരിച്ച് പോകുന്നതുമായ വാഹനങ്ങള്‍ മരുതേരി കോടേരി ചാല്‍ റോഡ് വഴി പോകേണ്ടതാണ്.
Summary: Traffic control on Perampra-Chembra-Kurachund road