യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ആയഞ്ചേരി- കടമേരി- തണ്ണീർപന്തൽ റോഡിൽ ഗതാഗത നിയന്ത്രണം
വടകര: ആയഞ്ചേരി-കമ്പനിപീടിക-കടമേരി-തണ്ണീർപന്തൽ റോഡിൽ കടമേരി എംയുപി സ്കൂളിന് സമീപം കലുങ്ക് പ്രവൃത്തി നടക്കുന്നതിനാൽ വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ജനുവരി 15 മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെയാണ് ഇതു വഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിക്കുന്നത്.