‘കയറ്റിറക്ക്, ലേബലിങ് തൊഴിലാളികളെ ഏകപക്ഷീയമായി നിയമിക്കുന്ന നടപടി അവസാനിപ്പിക്കുക’; നടുവണ്ണൂർ മന്ദങ്കാവ് വെബ്കോ വെയർ ഹൗസിലേക്ക് തൊളിലാളികളുടെ മാർച്ച്


നടുവണ്ണൂർ: സംയുക്ത ട്രേഡ് യൂണിയൻ സംഘടനകളുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നടുവണ്ണൂർ മന്ദങ്കാവ് ബിവറേജ് കോർപറേഷൻ വെയർ ഹൗസിലേക്ക് മാർച്ച് നടത്തി. മാർച്ച് ഐ.എൻ.ടി.യു.സി അഖിലേന്ത്യാ വർക്കിങ് കമ്മറ്റി അംഗം മനോജ് എടാണി ഉദ്ഘാടനം ചെയ്തു. ലേബർ നിയമനങ്ങൾ ഉദ്യോഗസ്ഥരെ കൂട്ടു പിടിച്ച് അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം ഉദ്ഘാടന പ്രസം​ഗത്തിൽ പറഞ്ഞു.

വെബ്കോ വെയർ ഹൗസിൽ കയറ്റിറക്ക്, ലേബലിങ് തൊഴിലാളികൾ എന്നിവരെ ഏകപക്ഷീയമായി നിയമിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും പ്രദേശത്തെ മുഴുവൻ ട്രേഡ് യൂണിയൻ അംഗങ്ങൾക്കും തൊഴിൽ അവസരം നൽകണമെന്നും ആവശ്യപ്പെട്ടാണ് സംയുക്ത ട്രേഡ് യുണിയൻ മാർച്ച് നടത്തിയത്. മന്ദങ്കാവിൽ സ്ഥാപിക്കപ്പെടുന്ന ബിവറേജ് വെയർ ഹൗസിൽ ചില തൽപര കക്ഷികൾ സ്വന്തക്കാരെ തിരികി കയറ്റുവാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് സമര സമതി ആരോപിച്ചു. മാർച്ചിൽ ഐ.എൻ.ടി.യു.സി, എസ്.ടി.യു , എ.ഐ.ടി.യു.സി, ബി.എം.എസ് തുടങ്ങിയ സംഘടനയിൽ ഉൾപ്പെട്ടവർ പങ്കെടുത്തു.

മാർച്ചിൽ കെ.ടി.കെ റഷീദ് അധ്യക്ഷത വഹിച്ചു. കെ.രാജീവൻ, രാജൻ രോഷ്മ, സത്യൻ കുളിയാ പൊയി, വാർഡ് മെമ്പർ പി.സുജ, എ.കെ ശ്രീജിത്ത്, എ.സി വിനോദ്, ചന്ദ്രൻ കരുവണ്ണൂർ, ഷമീർ കണ്ണോട്ട് , കെ.ബഷീർ തുടങ്ങിയവർ സംസാരിച്ചു.

മാർച്ചിന് കെ.കെ ഷാജി, സി.കെ.സജി, ടി.ആബിദ്, ടി.എം.മജീദ്, യു.കെ.ബബീഷ്, ഇ.എം.സന്ദീപ്, പി.എൻ.മുനീർ, കെ.റിനീഷ്, ഇ.അഷ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി.

Summary: trade union conducted a march to Natuvannur Mandangav Webco warehouse