ടിപി മൂസ്സ ചാരിറ്റബിൾ ആൻറ് കൾച്ചറൽ സൊസൈറ്റിയുടെ അഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു
വടകര: കുറിഞ്ഞാലിയോട്ടെ ടി പി മൂസ്സ ചാരിറ്റബിൾ ആൻറ് കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. കാർത്തികപ്പള്ളി പ്രദേശത്തെ എം ബി ബി എസ്, പ്ലസ് ടു, എസ് എസ് എൽ സി, യു എസ് എസ് , എൽ എസ് എസ് പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
കാർത്തിക പ്പള്ളി നമ്പർ വൺ യു പി സ്കൂളിൽ നടന്ന അനുമോദന സദസ്സ് പ്രശസ്ത കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. പ്രസിഡണ്ട് നൂഞ്ഞിയിൽ രാഘവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാൻ ടി വി ബാലൻ ടി പി മൂസ്സ അനുസ്‌മരണ പ്രഭാഷണം നടത്തി.
സിനിമാ നിരൂപകനും നാടക പ്രവർത്തകനുമായ അരിക്കാം വീട്ടിൽ സുനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. പ്രഭാഷകനും ജില്ലാ ലൈബ്രറി പ്രവർത്തകനുമായ സോമൻ മുതുവന ടി പി സുഹൃത്ത് സ്‌മരണ നടത്തി. പി ശ്രീനിവാസൻ, എൻ എം വിമല, കെ പി സൗമ്യ, എൻ എം ബിജു, വി വി ബീന എന്നിവർ സംസാരിച്ചു. പിണങ്ങോട്ട് ഉസ്മാൻ സ്വാഗതവും രക്ഷാധികാരി ഒ എം അശോകൻ നന്ദിയും പറഞ്ഞു.
എംബിബിഎസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച കോട്ടക്കാര ന്റവിട ഡോ. സഹീദ സിറാജിനേയും ‘താഴ്മ’ യിലെ ഡോ. മിന്ന പാത്താടി യെയും ആലങ്കോട് ലീലാകൃഷ്ണൻ ഉപഹാരം നൽകി അനുമോദിച്ചു. വിജയികളായ മുഴുവൻ കുട്ടികൾക്കും പി ഹരീന്ദ്രനാഥ് രചിച്ച ‘മഹാത്മാ ഗാന്ധി കാലവും കർമ്മപർവ്വവും 1869-1915’ എന്ന ചരിത്ര ഗ്രന്ഥം സമ്മാനമായി നൽകി. ഒപ്പം മഠത്തിൽ കുമാരൻ കുടുംബ ട്രസ്റ്റിന്റെ കുട, നൂഞ്ഞിയിൽ രാധയുടെ ഓർമ്മയ്ക്കായി സ്റ്റീൽ വാട്ടർ ബോട്ടിൽ, സൊസൈറ്റിയുടെ ബേഗ് എന്നിവയും വിതരണം ചെയ്തു.