നാദാപുരം താലൂക്ക് ആശുപത്രിയിൽ പാമ്പ്, ഭീതിയോടെ ജീവനക്കാർ; ഒടുവിൽ സംഭവിച്ചത് ഇങ്ങനെ…
നാദാപുരം: നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്ലാസ്റ്റിക്ക് കവറിൽ പാമ്പിനെ കണ്ടെത്തിയത് ഭീതി പരത്തി. പഴയ കോവിഡ് വാർഡിന് സമീപമാണ് പ്ലാസ്റ്റിക്ക് കവറിൽ “പാമ്പിനെ” കണ്ടത് .
കഴിഞ്ഞ ദിവസം രാവിലെ ആശുപത്രിയിൽ ഫോഗിങിനായി എത്തിയ ജീവനക്കാരാണ് പ്ലാസ്റ്റിക് കവറിൽ പാമ്പിനെ കണ്ടത്. ഇതേ തുടർന്ന് കൂടുതൽ ജീവനക്കാരെത്തി പാമ്പിനെ വടി കൊണ്ട് തല്ലിക്കൊല്ലാൻ ശ്രമിച്ചു.
അടി കൊണ്ടിട്ടും പാമ്പിന് അനക്കം ഇല്ലാതായതോടെ ജീവനക്കാർ കവറിൽ നിന്ന് പാമ്പിനെ പുറത്തേക്കിട്ടതോടെയാണ് പറ്റിക്കപ്പെട്ടതാണെന്ന് മനസിലായത്. ചൈനീസ് നിർമ്മിത പാമ്പിനെ പ്ലാസ്റ്റിക്ക് കവറിൽ കെട്ടി അഞ്ജാതൻ വാർഡിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.