കനാൽ വെള്ളം ഉപയോഗ ശൂന്യമാക്കി സാമൂഹ്യ വിരുദ്ധർ; വെള്ളിയൂർ സുഭിക്ഷയ്ക്ക് സമീപം കക്കൂസ് മാലിന്യം തള്ളി
നൊച്ചാട്: വെള്ളിയൂരിൽ ഇരുട്ടിന്റെ മറവിൽ കനാലിൽ കക്കൂസ് മാലിന്യം തള്ളി സാമൂഹ്യ വിരുദ്ധർ. വെള്ളിയൂർ സുഭിക്ഷയ്ക്ക് മുന്നിലുള്ള കനാലിലാണ് കക്കൂസ് മാലിന്യം തള്ളിയത്. ഇന്നലെ രാത്രിയാണ് സംഭവം.
പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർ സന്ദർശിച്ചു. ഇറിഗേഷനിൽ വിവരമറിയിച്ച് കനാൽ ജലം ബ്ലോക്ക് ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്.
കനാൽ ജലം മലിനമായ സാഹചര്യത്തിൽ കനാലിലും സമീപത്തെ വീടുകളിലും ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ക്ലോറിനേഷൻ നടത്തും.