ഇന്ന് വി.വി.ദക്ഷിണാമൂര്‍ത്തി ഓര്‍മ്മദിനം; പാലേരിയിലെ ശവകുടീരത്തിലെത്തി സ്മരണ പുതുക്കി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും


പേരാമ്പ്ര: സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ വി.വി.ദക്ഷിണാമൂര്‍ത്തിയുടെ ചരമ വാര്‍ഷികം ആചരിച്ചു. ഓര്‍മ്മദിനത്തില്‍ സ്മൃതി കുടീരത്തില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.ലതിക പുഷ്പചക്രം അര്‍പ്പിച്ചു. ജില്ല സെക്രട്ടറിയറ്റ് അംഗം കെ.കെ.ദിനേശന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.കുഞ്ഞമ്മദ് മാസ്റ്റര്‍, എസ്.കെ.സജീഷ്, ഏരിയ സെക്രട്ടറി എം.കുഞ്ഞമ്മദ് മാസ്റ്റര്‍, എ.കെ.പത്മനാഭന്‍ മാസ്റ്റര്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.വി.കുഞ്ഞിക്കണ്ണന്‍, സി.കെ.ശശി, എം വിശ്വന്‍ മാസ്റ്റര്‍, പി എസ് പ്രവീണ്‍, ഉണ്ണി വേങ്ങേരി എന്നിവര്‍ സംസാരിച്ചു.

2016 ആഗസ്റ്റ് 31 നാണ് വി.വി.ദക്ഷിണാമൂര്‍ത്തി അന്തരിച്ചത്. വിപുലമായ അറിവും അനുഭവങ്ങളും ആദര്‍ശ നിഷ്ഠ ജീവിതവും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കായി സമര്‍പ്പിച്ച ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. മികച്ച പാര്‍ലമെന്റേറിയന്‍, പ്രഭാഷകന്‍, ട്രേഡ് യൂണിയന്‍ നേതാവ്, എഴുത്തുകാരന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘാടകന്‍ എന്ന നിലയില്‍ വ്യക്തിമുദ്രര പതിപ്പിച്ച അദ്ദേഹം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും ദേശാഭിമാനി ദിനപത്രത്തിന്റെ പത്രാധിപരമായും ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നു.

മൂന്ന് തവണ എം.എല്‍.എ ആയ അദ്ദേഹം 1965 ലും 67 ലും 80 ലും പേരാമ്പ്രയില്‍ നിന്നാണ് അദ്ദേഹം നിയമസഭയില്‍ എത്തിയത്. പാര്‍ട്ടി നിയമസഭ വിപ്പ് ആയും പ്രവര്‍ത്തിച്ചുണ്ട്.