റെയില്‍വേ സ്‌റ്റേഷനില്‍ പാര്‍ക്ക് ചെയ്ത ബൈക്കുകള്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ രണ്ടുപേര്‍ പിടിയില്‍; പിടിയിലായത് ബാലുശ്ശേരി, കൂരാച്ചുണ്ട് സ്വദേശികള്‍


കൂരാച്ചുണ്ട്: തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ വാനഹ പാര്‍ക്കിങ് പരിസരത്ത് മോഷണ ശ്രമത്തിനിടെ രണ്ടുപേര്‍ പൊലീസ് പിടിയില്‍. ബാലുശ്ശേരി സ്വദേശി ഇരുള്‍കുന്നുമ്മല്‍ യാസിര്‍ (27), കൂരാച്ചുണ്ട് സ്വദേശി പോത്തുലാട്ട് താഴെ വീട്ടില്‍ അമല്‍ കൃഷ്ണ (23) എന്നിവരെയാണ് പിടികൂടിയത്.

റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിങ് സ്ഥലത്തെ ബൈക്കുകള്‍ മോഷ്ടിക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന ഇവരെ പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മോഷണശ്രമം വ്യക്തമായത്.

കോഴിക്കോട് ജില്ലയില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതികളാണിവര്‍. ഇരുവരെയും തിരൂര്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയശേഷം റിമാന്‍ഡ് ചെയ്തു.