കക്കയത്ത് സഞ്ചാരികൾക്ക് മുന്നിൽ കടുവ; ദൃശ്യങ്ങൾ കാണാം


കൂരാച്ചുണ്ട്: കക്കയം ഡാമിൽ കടുവ നീന്തുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി വിനോദ സഞ്ചാരികൾ. ഡാമിൽ ബോട്ടുയാത്ര നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി വെള്ളത്തിൽ കടുവ നീന്തുന്നത് സഞ്ചാരികളുടെ ശ്രദ്ധയിൽപെട്ടത്. പിന്നീട് കടുവ അടുത്തുള്ള കാടിലേക്ക് കയറിപ്പോകുന്നതും ദൃശ്യങ്ങളിൽ കാണാം. മിനിഞ്ഞാന്നാണ് കടുവയെ സഞ്ചാരികൾ കണ്ടത്.

കക്കയത്ത് കടുവ സാന്നിധ്യം ഉണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ ഉണ്ടെങ്കിലും ദൃശ്യങ്ങൾ ലഭിക്കുന്നത് ആദ്യമായാണ്. മുൻപ് ഡാമിൽ പുലി നീന്തുന്ന ദൃശ്യങ്ങൾ സഞ്ചാരികൾ പകർത്തിയിരുന്നു. അതുപോലെ കാട്ടുപോത്തിന്റെ വിഹാരകേന്ദ്രം കൂടിയാണ് കക്കയം. നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് കക്കയം ഡാം. കടുവ സാന്നിധ്യം വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ആശങ്ക ഉയർത്തുന്നു.

Description: Tiger in front of tourists See the footage