വയനാട് ജനവാസ മേഖലയിൽ കടുവയും കുട്ടികളും; പുറത്തിറങ്ങാൻ ഭയന്ന് ജനങ്ങൾ


കൽപറ്റ: കടുവകൾ ജനവാസ മേഖലയിൽ എത്തിയതായി സ്ഥിരീകരണം. വയനാട് തലപ്പുഴ പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടേതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. കടുവയെയും രണ്ടു കുട്ടികളെയും കണ്ടതായി പ്രദേശവാസികൾ‌ പറഞ്ഞു.

പുല്ലരിയാൻ വന്നവരാണ് വാഴത്തോട്ടത്തിൽ ആദ്യം കടുവയെ കണ്ടത്. ഇതേ തുടർന്ന് പ്രദേശത്ത് 20 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. കൂടാതെ പ്രദേശത്ത് പട്രോളിങ് നടത്തുമെന്ന് വനം വകുപ്പ് അറിയിച്ചു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശത്തെ സ്ത്രീകളും കുട്ടികളും ഉൾപ്പടെ പുറത്തിറങ്ങാൻ ഭീതിയിലാണ്.