തുറയൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് ഉപതിരഞ്ഞെപ്പ്; ഇരുമുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു


തുറയൂര്‍: തുറയൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പിനായി ഇരുമുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ.അബ്ദുല്‍റഹ്‌മാന്‍ കോടിക്കണ്ടിയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സി.എ നൗഷാദ് മാസ്റ്ററുമാണ് മത്സരിക്കുന്നത്. ഇരു മുന്നണികളിലെയും സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

നവംബര്‍ ഒന്‍പതിനാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ സ്ഥാനാര്‍ത്ഥിയായിരുന്ന യു.സി ഷംസുദ്ധീന്‍ രാജിവെച്ച് പോയതിനെത്തുടര്‍ന്നാണ് രണ്ടാം വാര്‍ഡായ പയ്യോളി അങ്ങാടിയില്‍ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഇന്നവസാനിക്കും.

summary: thurayur grama panchayath 2nd ward by-election, candidates announced