തളീക്കര പട്ടര്‍ കുളങ്ങര തുമ്പോളി ജമാല്‍ ഹൃദയാഘാതത്തെതുടര്‍ന്ന് ഖത്തറില്‍ അന്തരിച്ചു


കുറ്റ്യാടി: തളീക്കര പട്ടര്‍ കുളങ്ങര തുമ്പോളി ജമാല്‍ ഖത്തറില്‍ അന്തരിച്ചു. നാല്‍പ്പത്തേഴ് വയസ്സായിരുന്നു. ഞായറാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഖത്തറിലെ ടീ ടൈം കഫ്‌റ്റേരിയയില്‍ ജോലി ചെയ്യ്ത് വരികയായിരുന്നു.

ഉപ്പ: പരേതനായ അന്ത്രു. ഉമ്മ: ആയിഷ. ഭാര്യ: നസീമ. മക്കള്‍: നര്‍ജിഷ, നാജിയ, നജ ഫാത്തിമ. സഹോദരങ്ങള്‍: മമ്മുട്ടി, ജമീല.

നടപടിക്രമങ്ങള്‍ക്കുശേഷം നാട്ടിലെത്തിച്ച മൃതദേഹം ഇന്നലെ തളീക്കര കൊടക്കല്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.