കോഴിക്കോട് മെത്താഫെറ്റാമിനുമായി മൂന്ന് യുവാക്കൾ പിടിയിൽ; കടത്താൻ ശ്രമിച്ചത് പത്ത് ലക്ഷം രൂപയുടെ മയക്കുമരുന്ന്


കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് മെത്താഫെറ്റാമിനുമായി മൂന്ന് യുവാക്കൾ പിടിയിൽ. മലപ്പുറം സ്വദേശികളായ മുനവർ, സിനാൻ, അജ്മൽ എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. സംഘത്തിന്റെ പക്കൽ നിന്നും പത്ത് ലക്ഷം രൂപ വില വരുന്ന 220 ഗ്രാം മെത്താഫെറ്റമിൻ പിടിച്ചെടുത്തു.

രഹസ്യ വിവരത്തെ തുടർന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് മൂവർ സംഘം പിടിയിലായത്. ബാം​ഗ്ലൂരിൽ നിന്നും സ്വകാര്യ ബസ് വഴിയാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മയക്കു മരുന്ന് ചില്ലറ വില്പന നടത്തുന്ന സംഘമാണ് പിടിയിലായത്. ഇവരുടെ പേരിൽ നേരത്തെയും കേസുണ്ട്.