വടകര ഉപജില്ല സ്കൂൾ കലോത്സവം; വിജയികളേയും കാത്ത് മൂവായിരത്തിയഞ്ഞൂറോളം ട്രോഫികൾ, ചരിത്രത്തിലാധ്യമായി ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സ്കൂളിന് ഇത്തവണ എവർറോളിങ്ങ് ട്രോഫി
വടകര : വടകര ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ മൂവായിരത്തിയഞ്ഞൂറോളം ട്രോഫികൾ വിജയികളേയും കാത്തിരിക്കുന്നു. വടകരയുടെ ചരിത്രത്തിലാധ്യമായി ഇത്തവണ എവർറോളിങ്ങ് ട്രോഫി ഏർപ്പെടുത്തിയിട്ടുണ്ട്. എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി തുടങ്ങി നാല് വിഭാഗങ്ങളിലും ഉൾപ്പടെ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സ്കൂളിനാണ് ഈ ട്രോഫി സമ്മാനിക്കുക. കൂടാതെ ഗ്രൂപ്പ് മത്സര ഇനങ്ങളിൽ വിജയികളാകുന്ന ടീമിന് മാത്രമല്ല ടീമിലെ ഓരോ അംഗങ്ങൾക്കും ട്രോഫി നൽകുന്നുണ്ടെന്നും സംഘാടകർ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.
കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ട്രോഫി കമ്മിറ്റിയുടെ പവലിയൻ ഉദ്ഘാടനം നടന്നു. വടകര എഇഒ വി കെ സുനിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി എംകെ മൻസൂർ ഹാജി മെമ്മോറിയൽ എവർറോളിംഗ് ട്രോഫി വടകര എഇ വി.കെ സുനിലിൽ നിന്ന് വിദ്യാകിരണം കോഴിക്കോട് ജില്ലാ കോഡിനേറ്ററും വടകര ബിപിസിയുമായ വി.വി വിനോദ് ഏറ്റുവാങ്ങി.
ടി പി അബ്ദുൽ ഗഫൂർ , കെ കെ മനോജ് ,മുഹമ്മദ് റഫീഖ് എം പി ,സുനീത് ബക്കർ , എം കെ മഹമ്മൂദ്, സഫുവാൻ പി സി, സി വി മുസ്തഫ, നദീർ പി, ജെയ്സൺ, മുഹ്സിൻ ,എയ്ഞ്ചൽ, ചാന്ദിനി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ബിഇഎം ഹയർസെക്കണ്ടറിയിൽ നടക്കുന്ന കലോത്സവം ശനിയാഴ്ച സമാപിക്കും.