മരണം മൂന്നായി, ഇരുപതോളം പേർക്ക് ഗുരുതര പരിക്ക്; ദുരന്തഭൂമിയായി കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രപരിസരം
കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആന വിരണ്ടോടി തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. മാളു, ലീല, രാജൻ എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം കുറുവങ്ങാട് സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് വൈകുന്നേരത്തോടെയാണ് രണ്ട് ആനകള്‍ ഇടഞ്ഞത്. ക്ഷേത്രത്തില്‍ വെടിക്കെട്ട് നടക്കുന്നതിനിടെ പരിഭ്രാന്തനായ പിതാബരൻ എന്ന ആന സമീപത്തുള്ള ഗോഗുൽ എന്ന ആനയെ കുത്തുകയും വിരണ്ടോടുകയുമായിരുന്നു. ഇതോടെ സമീപത്തുള്ള കെട്ടിടത്തിലേക്ക് ആന മറിഞ്ഞു വീഴുകയും കെട്ടിടം തകരുകയും ചെയ്തു. കെട്ടിടം വീണതോടെ അതിനകത്തും പുറത്തും നിന്നവര്‍ അതിനിടയില്‍പെട്ടു. അങ്ങനെയാണ് കൂടുതല്‍ പേര്‍ക്കും പരിക്ക് പറ്റിയത്.

നിലവില്‍ ഗുരുതരമായി പരിക്കേറ്റ ഇരുപതോളം പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ട് ആനകളെയും പാപ്പാന്മാര്‍ തളച്ചു. ക്ഷേത്രത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Summary: Three dead, twenty seriously injured; Koilandi Manakulangara temple premises as a disaster area