തലശ്ശേരിയിൽ പത്ത് ലക്ഷത്തിലധികം രൂപാ വിലവരുന്ന ബ്രൗൺഷുഗറുമായി മൂന്ന് പേർ പിടിയിൽ
തലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ബ്രൗൺഷുഗറുമായി മൂന്ന് പേർ പിടിയിൽ. തലശ്ശേരി സ്വദേശികളായ ഷുഹൈബ്, നാസർ, മുഹമ്മദ് അക്രം എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 250 ഗ്രാം ബ്രൗൺ ഷുഗർ പിടികൂടി.
മുംബൈയിൽ നിന്നും നേത്രാവതി എക്സ്പ്രസിലാണ് തലശ്ശേരിയിലേക്ക് മയക്കുമരുന്ന് എത്തിച്ചത്. വിപണിയിൽ 13 ലക്ഷത്തോളം രൂപാ വിലവരുന്ന ബ്രൗൺ ഷുഗറാണ് തലശ്ശേരി പോലിസ് പിടികൂടിയത്.

Description:Three arrested with brown sugar worth over Rs 10 lakh in Thalassery