‘കേന്ദ്ര ബജറ്റിനാൽ ബാധിക്കപ്പെടുന്നവർ’; വടകരയിൽ പ്രഭാഷണം സംഘടിപ്പിച്ചു


വടകര: ‘കേന്ദ്ര ബജറ്റിനാൽ ബാധിക്കപ്പെടുന്നവർ’ എന്ന വിഷയത്തിൽ വടകരയിൽ പ്രഭാഷണം സംഘടിപ്പിച്ചു. വടകര മൊയാരത്ത് ശങ്കരൻ പഠന കേന്ദ്രവും എം ദാസൻ സ്മാരക ഗ്രന്ഥാലയവും സംയുക്തമായാണ് പ്രഭാഷണം സംഘടിപ്പിച്ചത്. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡൻ്റ് എ.കെ രമേശ് വിഷയാവതരണം നടത്തി.

കേന്ദ്ര ബജറ്റ് സാധാരണ മനുഷ്യരെ എങ്ങനെ ബാധിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. നഗരസഭ സാംസ്കാരിക ചത്വരത്തിൽ നടന്ന പരിപാടിയിൽ അഡ്വ. ഇ.വി ലിജീഷ് അധ്യക്ഷത വഹിച്ചു. യൂനുസ് വളപ്പിൽ സ്വാഗതവും ടി.കെ.അഖിൽ നന്ദിയും പറഞ്ഞു.

Summary: ‘Those affected by the Central Budget’; A lecture was organized at Vadakara