കല്ലായിയില്‍ ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു; കൊയിലാണ്ടി കൊല്ലം സ്വദേശിക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: കല്ലായിയില്‍ രണ്ട് പേര്‍ ട്രെയിന്‍ തട്ടി മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. കൊയിലാണ്ടി കൊല്ലം സ്വദേശി മുഹമ്മദ് ഷാഫിക്കാണ് പരിക്കേറ്റത്. ഇയാളുടെ നില ഗുരുതരമാണ്.
റെയില്‍വേ ട്രാക്കില്‍ ഇരുന്നവരാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കണ്ണൂര്‍ – കോയമ്പത്തൂര്‍ എക്‌സ്പ്രസ് ട്രെയിന്‍ തട്ടിയാണ് അപകടമുണ്ടായത്.
Also Read: ‘ഇന്‍ട്രോ സീനെടുക്കുമ്പോള്‍ അയാള്‍ പുഴയില്‍ ഒഴുകിപ്പോയി, ഒപ്പമുള്ളവര്‍ ചാടിയാണ് രക്ഷിച്ചത്, ഒടുവില്‍ ആ രംഗം ഷൂട്ട് ചെയ്തത് ഒരു കുളത്തില്‍’; സൂപ്പർഹിറ്റ് ചിത്രം നരസിംഹത്തിന്റെ ഷൂട്ടിങ് സമയത്തെ അപകടം വെളിപ്പെടുത്തി ഷാജി കൈലാസ്