വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തെയ്യം കലാകാരൻ പേരാമ്പ്ര ആവളയിലെ ശിവദാസൻ അന്തരിച്ചു
പേരാമ്പ്ര: ആവളയിലെ ചാലിയനകണ്ടി സി കെ ശിവദാസൻ അന്തരിച്ചു. അൻപത്തിയേഴ് വയസായിരുന്നു. സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. തെയ്യം കലാകാരനും ചെണ്ടമേള വിദഗ്‌ധനും ഫോക്‌ക്ലോർ അവാർഡ് ജേതാവുമായിരുന്നു. തൃശൂർ ഡ്രാമ സ്കൂൾ, ചെറുതുരുത്തി കലാമണ്ഡലം എന്നിവിടങ്ങളിൽ ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്തിരുന്നു.
ഭാര്യ: ജിഷ
മക്കൾ: ദൃശ്യ ദാസ്, അക്ഷയ് ദാസ്
മരുമകൻ: രജീഷ് (ഇരിട്ടി).
സഹോദരി: ഉഷ
