മലയോര മേഖലയിലേക്കുള്ള പ്രധാന റോഡ്; എരപ്പാന്‍തോട് നിന്നും കൂരാച്ചുണ്ടിലേക്കുള്ള റോഡ് നവീകരണം ഉടന്‍ നടത്തണമെന്ന ആവശ്യം ശക്തം
കൂരാച്ചുണ്ട്: കൂട്ടാലിട-കൂരാച്ചുണ്ട് പി.ഡബ്ല്യൂ.ഡി റോഡിലെ എരപ്പാന്‍തോട് മുതല്‍ കൂരാച്ചുണ്ട് വരെയുള്ള ഭാഗം നവീകരണം നടത്തണമെന്ന ആവശ്യം ശക്തം. അടുത്ത കാലത്തായി കൂട്ടാലിട-കൂരാച്ചുണ്ട് റോഡില്‍ നവീകരണ പ്രവൃത്തി നടത്തിയിരുന്നെങ്കിലും ഈ ഭാഗത്ത് പ്രവൃത്തി നടത്തിയിരുന്നില്ല.
മലയോര മേഖലയായ കൂരാച്ചുണ്ടില്‍ നിന്നും കോഴിക്കോടിനുള്ള പ്രധാന റോഡും കെ.എസ്.ആര്‍.ടി.സി ബസുകള്‍ അടക്കം ഒട്ടനവധി ബസുകളും മറ്റ് വാഹനങ്ങളും സര്‍വീസ് നടത്തുന്ന റോഡുമാണിത്. മാത്രമല്ല ജില്ലയിലെ തന്നെ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റോഡുകൂടിയാണിത്.
എരപ്പാന്‍തോട് മുതല്‍ കൂരാച്ചുണ്ട് ടൗണ്‍ വരെയുള്ള 2.5 കിലോമീറ്റര്‍ ദൂരം വരുന്ന റോഡിലെ കുഴികള്‍ അടക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്തത്. കാലങ്ങള്‍ക്ക് മുമ്പ് ടാറിംഗ് പ്രവൃത്തി നടത്തിയ റോഡിനോടുള്ള അധികൃതരുടെ അവഗണന അവസാനിപ്പിക്കണമെന്നും നാട്ടുകാര്‍ അഭിപ്രായപ്പെട്ടു.