ആശുപത്രിയില്‍ നിന്ന് ഇലക്ട്രിക്കല്‍ – പ്ലംബിംഗ് ഉപകരണങ്ങള്‍ മോഷ്ടിച്ചു; നാദാപുരം, കല്ലാച്ചി സ്വദേശികള്‍ അറസ്റ്റില്‍
നാദാപുരം: സ്വകാര്യ ആശുപത്രിയിലെ ഇലക്ട്രിക്കല്‍ – പ്ലംബിംഗ് ഉപകരണങ്ങള്‍ മോഷ്ടിച്ച് കടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. കല്ലാച്ചി സ്വദേശി പുളിയുള്ള മഠത്തില്‍ പി.എം.അബൂബക്കര്‍ (55), നാദാപുരം സ്വദേശി കാഞ്ഞിരോളിക്കണ്ടി കെ.കെ. അനീഷ് (36) എന്നിവരെയാണ് നാദാപുരം എസ് ഐ വിനീത് വിജയന്‍ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച്ച പുലര്‍ച്ചെ പട്രോംളിംഗിനിടയിലാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ആക്ടീവ സ്‌ക്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. പ്ലാസ്റ്റിക് സഞ്ചിയിലാക്കി സ്‌ക്കൂട്ടറില്‍ സൂക്ഷിച്ച പിത്തളയില്‍ തീര്‍ത്ത ഉപകരണങ്ങള്‍ പോലീസ് പിടികൂടി. നാദാപുരം എസ് മുക്കിലെ ന്യൂക്ലിയസ് ക്ലിനിക്കില്‍ നിന്ന് മോഷ്ടിച്ചതാണ് ഇവയെന്ന് പ്രതികള്‍ മൊഴി നല്‍കി.ഇവയ്ക്ക് 50000 ത്തോളം രൂപ വില വരുമെന്ന് പോലീസ് പറഞ്ഞു.
നാദാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതികള രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയതു. പ്രതികള്‍ ഇതിന് മുമ്പും ഇതേ സ്ഥാപനത്തില്‍ കളവ് നടത്തിയതായും ഇവ ചില ഇടങ്ങളില്‍ വില്‍പ്പന നടത്തിയതായും പോലീസ് പറഞ്ഞു. കസ്റ്റഡിയില്‍ വാങ്ങി പ്രതികളെ തെളിവെടുപ്പ് നടത്തുമെന്നും പോലീസ് അറിയിച്ചു.
Summary: theft at private hospital in nadapuram two persons arrested