കുറ്റ്യാടിയിൽ നിന്നും കാണാതായ യുവാവിനെ തിരൂരിൽ നിന്നും കണ്ടെത്തി


കുറ്റ്യാടി: കുറ്റ്യാടിയില്‍ നിന്നും കാണാതായ യുവാവിനെ കണ്ടെത്തി. കുളങ്ങരത്താഴ പന്തലംകണ്ടി ഗഫൂറിനെയാണ് കണ്ടെത്തിയത്. മുപ്പത്തിനാല് വയസ്സായിരുന്നു. ഇന്ന് തിരൂരില്‍ നിന്നുമാണ് ഇയാളെ കണ്ടെത്തിയത്.

ഇന്നലെ 11 മണി മുതലാണ് ഗഫൂറിനെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.