ബിഗ് സ്‌ക്രീനിൽ കാൽപ്പന്തു കളി കാണണോ; ഫിഫ വേൾഡ് കപ്പ് ബിഗ് സ്ക്രീൻ പ്രദർശനത്തിന് ധനസഹായം


കോഴിക്കോട്: കാൽപ്പന്തു കളിയുടെ ഉത്സവരാവുകൾ അങ്ങ് ഖത്തറിൽ തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി, ഫ്‌ളെക്‌സും കട്ട് ഔട്ടുകളുമായി ഉയർത്തി നാട്ടിലും ആവേശം വാനോളമുയർന്നിരിക്കുകയാണ്. ഈ അവസരത്തിൽ ആരാധകർക്ക് ഫിഫ വേൾഡ് കപ്പ് ബിഗ് സ്‌ക്രീനിൽ കാണാൻ അവസരമൊരുങ്ങുന്നു. ഇതിനായി സംഘടനകൾക്ക് ധനസഹായം ലഭിക്കും.

പ്രദർശനം സംഘടിപ്പിക്കുന്നതിനായി യുവജനക്ഷേമ ബോർഡ് ഓരോ നിയോജക മണ്ഡലത്തിലും ഒരു ക്ലബ്ബിന് 5500 രൂപയാണ് ധനസഹായം നൽകുക. യുവജനക്ഷേമ ബോർഡിൽ അഫിലിയേഷനുള്ള ക്ലബ്ബുകളിൽ നിന്നാണ്അപേക്ഷ സ്വീകരിക്കുന്നത്. താല്പര്യമുള്ള ക്ലബ്ബുകൾ അപേക്ഷ ഫോൺ നമ്പർ സഹിതം ksywbkkd@gmail.com എന്ന ഈമെയിൽ വിലാസത്തിലേക്ക് ഒരാഴ്ചയ്ക്കകം അയക്കേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് : 0495-2373371.