കുളിക്കുന്നതിനിടയിൽ വെള്ളത്തിൽ മുങ്ങി; കോതമംഗലം മഹാവിഷ്ണു ക്ഷേത്ര കുളത്തിൽ യുവാവ് മരിച്ചു


കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ കുളത്തിൽ കുളിക്കുന്നതിനിടയിൽ വെള്ളിൽ മുങ്ങി യുവാവ് മരിച്ചു. കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി ഫയർഫോഴ്സ് എത്തിയാണ് യുവാവിനെ കുളത്തിൽ നിന്ന് പുറത്തെടുത്തത്. ഇയാളെ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ കുളത്തിൽ മുമ്പും അപകടങ്ങൾ നടന്നിട്ടുണ്ട്. കുളിക്കാനെത്തുന്നവർ സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്നുള്ള ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലപ്പോഴു പാലിക്കപ്പെടാറില്ലെന്ന് പ്രദേശവാസികൾ പറയുന്നു.