പേരാമ്പ്രയിലെ വാടക വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി


പേരാമ്പ്ര: പേരാമ്പ്രയിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എരവട്ടൂർ നമ്പൂടിക്കണ്ടി മീത്തൽ അശ്വിന്റെ ഭാര്യ പ്രവീണ(19)ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

പേരാമ്പ്ര ഇ.എം.എസ് റോഡിൽ സിൽവർ കോളേജിനടുത്ത് വാടകകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. ഇന്നലെ രാത്രി 11 മണിയോടെ അശ്വിൻ ജോലി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോളാണ് പ്രവീണയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടിക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു.

Summary: The woman was found dead in her rented house in Perampra